മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആദി. ചിത്രത്തില്‍ പാര്‍ക്കര്‍ അഭ്യാസിയായാണ് പ്രണവ് അഭിനയിക്കുന്നത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചു കയറാനും മതിലുകള്‍ക്ക് മീതെ ചാടി മറയാനുമായി താരപുത്രന്‍ പരിശീലനം നേടിയിട്ടുണ്ട്. ഒരു ചെറുപ്പക്കാരന്‍ ഒരു കൊലപാതകിയെ പിന്തുടരുന്നതും അയാളോട് പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ കഥ.പ്രണവിനെകൂടാതെ ഷറഫൂദീന്‍, സിജു വില്‍സണ്‍, ലെന, അനുശ്രീ, അദിതി രവി , നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പുലിമുരുകനില്‍ ഡാഡി ഗിരിജയായി വേഷമിട്ട ജഗപതി ബാബുവാണ്.